കൊല്ലം: ബോക്സിംഗ് റിംഗിലെ വേഗതയും കരുത്തും വഴികാട്ടിയായി ഷോട്ട്പുട്ടിൽ ആദ്യമായി മത്സരിച്ച നൗഫൽ നാസർ നേടിയത് തിളക്കമാർന്ന രണ്ടാം സ്ഥാനം. ഒരു വർഷമായി പ്രൊഫഷണൽ ബോക്സിംഗിൽ പരിശീലനം നേടിവരുന്ന നൗഫൽ, മുൻപരിചയമില്ലാതെയാണ് ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുക്കുന്നത്. പ്രത്യേക പരിശീലനവും നടത്തിയിരുന്നില്ല. ജിമ്മിൽ സ്ഥിരമായി വർക്ക്ഔട്ട് ചെയ്യുന്നതിന്റെ ഫിറ്റ്നസും കരുത്തുമാണ് ഷോട്ട്പുട്ട് എറിയാൻ നൗഫലിന് തുണയായത്. അണ്ടർ 20 വിഭാഗത്തിൽ മത്സരിച്ച നൗഫൽ, പ്രൊഫഷണൽ ബോക്സിംഗിലെ തന്റെ കരുത്ത് ഷോട്ട്പുട്ട് സർക്കിളിലും പ്രകടിപ്പിക്കുകയായിരുന്നു. സെന്റ് ജോൺസ് കോളേജ് ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ നൗഫൽ അഞ്ചൽ കിണറ്റുവിള ഷാജിതാ മൻസിലിൽ നാസറിന്റെയും ഷാജിതയുടെയും മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |