കൊല്ലം: ആത്മവിശ്വാസവും കഠിനാധ്വാനവും ഒത്തുചേർന്നപ്പോൾ കൃസ്‌ലിൻ മേരി ജസ്റ്റിന് സുവർണനേട്ടം. ജില്ലാ അത്‌ലറ്റിക് മീറ്റിൽ ലോംഗ് ജംപിൽ സ്വർണം സ്വന്തമാക്കിയാണ് കൊല്ലം ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ കൃസ്‌ലിൻ തന്റെ ലക്ഷ്യത്തിലേക്ക് ചുവടുവച്ചത്.
ലോംഗ് ജംപ്, ഹൈജംപ്, ട്രിപ്പിൾ ജംപ് ഇനങ്ങളിലാണ് താരം മത്സരിക്കുന്നത്. അഞ്ച് വർഷമായി ട്രാക്കിൽ സജീവമായ താരം, കഴിഞ്ഞ രണ്ടുവർഷമായി കഠിനമായ പരിശീലിച്ചാണ് മത്സരത്തിനെത്തിയത്. ജില്ലാ മീറ്റിലെ സ്വർണനേട്ടം ദേശീയതല മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഐ.സി.സി നാഷണൽ മീറ്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ കൃസ്‌ലിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |