കൊല്ലം: ജില്ലാ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിൽ രണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി യുവതാരം. അണ്ടർ 20 വിഭാഗത്തിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിലാണ് ടി.കെ.എമ്മിന്റെ സച്ചു മാർട്ടിൻ ഇരട്ടവിജയം കൊയ്തത്. ആറാം ക്ലാസ് മുതലുള്ള പരിശീലനമാണ് ഇന്ന് നേട്ടത്തിലേക്ക് എത്തിച്ചത്. സ്കൂൾ-കോളേജ് തല മത്സരങ്ങളിൽ നിന്നായി ഇതുവരെ എഴ് മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഷോട്ട്പുട്ടിൽ 12.11 മീറ്റർ ദൂരത്തിലേക്ക് ഷോട്ട് പായിച്ചും, ഡിസ്കസ് ത്രോയിൽ 32.35 മീറ്റർ ദൂരത്തിലേക്ക് ഡിസ്ക് എറിഞ്ഞുമാണ് സച്ചു ഇരട്ട വിജയം സ്വന്തമാക്കിയത്. ആലപ്പുഴ മാരാരിക്കുളം അരശരക്കാവിൽ വീട്ടിൽ എ.ജെ.മാർട്ടിൻ, മേരി പ്രിൻസി ദമ്പതികളുടെ മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |