
കൊല്ലം: കൊല്ലം സിറ്റി ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 14.060 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. നെടുമ്പന കുളപ്പാടം ഖാദിരിയ മസ്ജിദിന് സമീപം പാറവിള വീട്ടിൽ അലിഫ് നിസാറാണ് (29) അറസ്റ്റിലായത്.
ഡ്രൈവറായ അലിഫ് നിസാറിന്റെ വീട്ടിൽ നിന്നാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ അബ്ക്കാരി കേസ് നിലവിലുണ്ട്. ഡാൻസാഫ് എസ്.ഐമാരായ സായിസേൻ, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കണ്ണനല്ലൂർ എസ്.എച്ച്.ഒ അഭിഷേകിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.ആർ.സുനിൽ, അനിൽകുമാർ, എസ്.സി.പി.ഒ ഷൈജു, സി.പി.ഒ സിജോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |