SignIn
Kerala Kaumudi Online
Thursday, 15 October 2026 5.28 AM IST

കോഴിക്കുഞ്ഞ് കച്ചവടം കളറിൽ മുങ്ങി

ചാത്തന്നൂർ: പാതയോരങ്ങളിൽ കളറടിച്ച കോഴിക്കുഞ്ഞുങ്ങളുടെ വിൽപ്പന പൊടിപൊടിക്കുന്നു. തമിഴ്‌നാട്ടിലെ കോഴിഫാമുകളിൽ നിന്ന് വാഹനങ്ങളിൽ എത്തിക്കുന്ന കുഞ്ഞുങ്ങളെ ജോഡിക്കും ഡസൻ കണക്കിനുമാണ് വിൽപ്പന. കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങിയാണ് പലരും വാങ്ങുന്നത്.

റോഡരികിൽ വലകെട്ടിയും ഷീറ്റുകൊണ്ട് മറച്ചുമാണ് വിൽപ്പന. ദിവസവും നൂറ് മുതൽ 200 വരെ കുഞ്ഞുങ്ങൾ വിറ്റുപോകുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ശേഷിക്കുന്നവയെ വാഹനങ്ങളിൽ സൂക്ഷിച്ച് അടുത്ത ദിവസവും വിൽപ്പന തുടരും.

കൃത്രിമമായി വിരിയിച്ചെടുക്കുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് പിങ്ക്, പച്ച, നീല, മഞ്ഞ, ചുവപ്പ് നിറങ്ങൾ നൽകിയാണ് വിപണിയിലെത്തിക്കുന്നത്. വീടുകളിലെത്തിച്ച് വളർത്തുന്നതിനിടെ തന്നെ ഭൂരിഭാഗവും ചാകും. ശേഷിക്കുന്നവയിൽ പകുതിക്ക് താഴെ മാത്രമാണ് മുട്ടയിടുന്നത് വരെ ജീവിച്ചിരിക്കുകയെന്ന് അനുഭവസ്ഥ‌‌ർ പറയുന്നു. ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുമ്പോഴും നിറപ്പകിട്ടിന്റെ ആകർഷണത്തിൽ കച്ചവടം സജീവമായി തുടരുകയാണ്.

നിറം കണ്ട് വാങ്ങും

വളരുമ്പോൾ നിറം മാറും

 നിറം നൽകാനുപയോഗിക്കുന്ന രാസവസ്തുക്കൾ കോഴിക്കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്

 അതിനാൽ ഭൂരിഭാഗവും അധികകാലം ജീവിച്ചിരിക്കാറില്ല

 തൂവലുകൾ വന്നുതുടങ്ങുന്നതോടെ കൃത്രിമ നിറം മങ്ങും

 യഥാർത്ഥ നിറം തെളിയുന്നതോടെ ഇവ സാധാരണ നാടൻ കോഴികളായോ ബ്രോയിലർ, വൈറ്റ് ലെഗോൺ വിഭാഗങ്ങളിൽപ്പെട്ട കോഴികളായോ മാറും

ഒരെണ്ണത്തിന് വില

₹ 20

ഇത്തരം കോഴിക്കുഞ്ഞുങ്ങൾ പൂർണ വളർച്ചയെത്തുന്നതുവരെ ജീവിച്ചിരിക്കാൻ സാദ്ധ്യത കുറവാണ്. മുട്ടയിടാനുള്ള സാദ്ധ്യത വളർത്തുന്ന രീതിയെ ആശ്രയിച്ചിരിക്കും.

കോഴി കർഷകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL