
അടൂർ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ എസ്.എഫ്.ഐ - യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് കുടപിടിക്കുന്ന നിലപാട് പൊലീസ് സ്വീകരിക്കുന്നുവെന്നാരോപിച്ച് സി.പി.എം നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി. അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇന്നലെ പത്തേമുക്കാലോടെ ആരംഭിച്ച മാർച്ച് കെ ബി സി എൻജിനീയേഴ്സിന്റെ ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രതിഷേധക്കാർ ഇത് തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും പൊലീസ് ശക്തമായി പ്രതിരോധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.എം ജില്ലാസെക്രട്ടറി അഡ്വ.രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി.ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു , അടൂർ ഏരിയാസെക്രട്ടറി അഡ്വ.എസ്.മനോജ് ,കൊടുമൺ ഏരിയ സെക്രട്ടറി അഡ്വ.രാജീവ് എന്നിവർ പ്രസംഗിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെയും ഡൽഹി പൊലീസിന്റെ അതിക്രമണങ്ങൾക്കെതിരെയും ഏഴംകുളത്ത് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തിലേയ്ക്ക് രണ്ട് യൂത്ത് കോൺഗ്രസുകാർ കടന്നു വന്ന് സംഘർഷമുണ്ടാക്കുകയായിരുന്നു.യാതൊരു പ്രകാപനവുമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടത്. അതിനുശേഷം എസ്.എഫ്.ഐ പ്രവർത്തകരെ കോൺഗ്രസുകാർ ആക്രമിച്ചു. ഇതിൽ കേസെടുത്തോ ? ഒരാളെയെങ്കിലും അറസ്റ്റ് ചെയ്തോ ? അടൂരിലെ പൊലീസ് എന്തുകൊണ്ടാണ് നീതി നിർവഹിക്കാൻ തയ്യാറാകാത്തത് ? പൊലീസ് ജീപ്പ് തടഞ്ഞ് എസ് എഫ് ഐ പ്രവർത്തകരെ മർദ്ധിക്കുന്നത് ലോകം മുഴുവൻ കണ്ടതാണ്. പൊലീസ് സ്റ്റേഷന്റെ അകത്ത് കയറി പ്രതിഷേധിക്കാൻ ഞങ്ങൾക്കറിയാം തോക്കും ലാത്തിയും കാണിച്ചു പേടിപ്പിക്കേണ്ട. അടൂരിലെ പൊലീസ് യൂണിഫോം അഴിച്ചു വെച്ച് വേറെ പണിക്കു പോകണം, നീതികിട്ടുന്നത് വരെ സി പി എം പോരാട്ടം തുടരും.രാജു എബ്രഹാം
സി.പി.എം ജില്ലാസെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |