SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു

ajayan-

ചാ​ത്ത​ന്നൂർ: യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേൽ​പ്പി​ച്ച സം​ഭ​വ​ത്തിൽ ആൺ​സു​ഹൃ​ത്ത് അ​റ​സ്റ്റിൽ. വ​രി​ഞ്ഞം കോ​വിൽ​വി​ള​യിൽ ഷ​മി​ജയ്ക്കാണ് (32) പരിക്കേറ്റത്. ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന മൈ​ല​ക്കാ​ട് ക​ളി​യിൽ വ​ട​ക്ക​ത്തിൽ അ​ജ​യനെയാണ് (46) അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​ച ഉ​ച്ച​യ്​ക്ക് പ​ന്ത്ര​ണ്ടോ​ടെ വ​രി​ഞ്ഞം അങ്കണവാ​ടി​​ക്ക് സ​മീ​പമായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഭർ​ത്താ​വു​മാ​യി പി​ണ​ങ്ങി അ​ജ​യ​നൊ​പ്പം താ​മ​സി​ച്ചുവ​രി​ക​യാ​യി​രു​ന്ന ഷ​മി​ജ. പരിക്കേറ്റ ഷ​മി​ജയെ നാട്ടുകാർ​ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ര​ക്ഷ​പ്പെ​ടാൻ ശ്ര​മി​ച്ച പ്ര​തി​യെ പൊലീസ് പി​ന്തു​ടർ​ന്ന് പി​ടി​കൂ​ടി. റി​മാൻഡ് ചെ​യ്​തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL