
കൊല്ലം: ലക്ഷ്മിനട മേജർ ശ്രീ മഹാലക്ഷ്മി ശ്രീമഹാദേവർ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിദ്യാവാണി പുരസ്കാരം പിന്നണി ഗായിക മഞ്ജരിക്ക് ഇന്ന് സമർപ്പിക്കും. 25000 രൂപയും തംബുരുവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വൈകിട്ട് 7ന് നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പുരസ്കാര സമർപ്പണം നടത്തും. വിജയദശമി പുരസ്കാരം ഉളിയക്കോവിൽ ശ്രീറാം സേവാ സമിതിക്ക് നൽകും. ക്ഷേത്രത്തിലെ വിജയദശമി സദ്യ 21ന് നടക്കും. പത്രസമ്മേളനത്തിൽ ഉപദേശക സമിതി പ്രസിഡന്റ് എം.ആർ.സ്കന്ദൻ, കെ.വി.സെന്തിൽ കുമാർ, എം.എസ്.ലാൽ, ശശികല റാവു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |