
കൊല്ലം: അഡ്വ. വി.മോട്ടി ശ്യാം രചിച്ച കുട്ടികൾക്കായുള്ള നിയമകഥാ പുസ്തകം ‘ധൈര്യമായി പറയാം, പക്ഷേ ആരോട്’ ഇന്ന് വൈകിട്ട് 3ന് കൊല്ലം പ്രസ് ക്ലബിൽ മന്ത്രി ബിന്ദു കൃഷ്ണ പ്രകാശനം ചെയ്യും. വിഷ്ണു മോഹൻ എം.എൽ.എ അദ്ധ്യക്ഷനാകും. മുതിർന്ന അഭിഭാഷകൻ അഡ്വ. ഐ.സ്റ്റീവൻസൺ ആദ്യപ്രതി ഏറ്റുവാങ്ങും. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഉണ്ണി അമ്മയമ്പലം പുസ്തകം പരിചയപ്പെടുത്തും. ജില്ലാ ജഡ്ജി രാജേഷ് ആർ.നെടുമ്പറത്ത് മുഖ്യപ്രഭാഷണം നടത്തും. കുട്ടികളിൽ നിയമബോധവും സാമൂഹിക സുരക്ഷയെക്കുറിച്ചുള്ള അവബോധവും വളർത്തുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. മോട്ടി ശ്യാമിന്റെ ആദ്യ ബാലസാഹിത്യ കൃതിയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |