
കൊല്ലം: ഓട്ടോ ഡ്രൈവറെ ഇരുമ്പ് സ്ക്വയർ ട്യൂബ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അസ്റ്റിൽ. കല്ലുവാതുക്കൽ വിലവൂർകോണം ബി.എസ് നിവാസിൽ സുമേഷാണ് (38) പരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. സെപ്തംബർ 8ന് രാത്രി 9 ഓടെ തൊളിക്കോട് പുത്തൻവിളയിലായിരുന്നു സംഭവം. കല്ലുവാതുക്കൽ സ്വദേശിയായ ഷൈനെയാണ് മർദ്ദിച്ചത്. ഓട്ടോറിക്ഷയിൽ പ്രതിയുടെ വീടിന് സമീപം എത്തിയ ഷൈനെ മുൻവിരോധം നിമിത്തം അസഭ്യം വിളിക്കുകയും തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൈൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിപ്പള്ളി പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |