SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

പൊലീസ് കൈയേറ്റം: കോടതി ബഹിഷ്കരിച്ച് അഭിഭാഷകർ

കൊല്ലം: മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറലും മുൻ ബാർ കൗൺസിൽ ചെയർമാനും നിലവിൽ ബാർ കൗൺസിൽ അംഗവും ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്‌സ് സംസ്ഥാന പ്രസിഡന്റുമായ അഡ്വ. കെ.പി.ജയചന്ദ്രന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് കൊല്ലം, ചവറ, ശാസ്താംകോട്ട, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, കടയ്ക്കൽ, പരവൂർ എന്നീ കോടതി കേന്ദ്രങ്ങളിൽ ബഹിഷ്കരണവും പ്രതിഷേധ യോഗങ്ങളും നടത്തി.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് കൊല്ലം യൂണിറ്റ് കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ അഡ്വ. പി.ബി.ശിവൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ആർ.സേതുനാഥ്, അഡ്വ. എ.കെ.മനോജ്‌, അഡ്വ. ബോറിസ് പോൾ, അഡ്വ. ഉളിയക്കോവിൽ രാജേന്ദ്രൻ, അഡ്വ. ഹരീഷ്, അഡ്വ. ആർദ്ര, അഡ്വ. സാജൻ സേവ്യർ ജോയൽ, അഡ്വ. എസ്.പി.പാർത്ഥസാരഥി, അഡ്വ. ഫറൂഖ് നിസാർ, അഡ്വ. ജാസ്മിൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL