SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര: ഗുരുവായൂർ-മധുര ട്രെയിനിൽ വിസ്റ്രാഡാം കോച്ച്

കൊല്ലം: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ മധുര -ഗുരുവായൂർ -മധുര ട്രെയിനിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഈമാസം 22 മുതൽ അടുത്ത വർഷം ഡിസംബർ വരെ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിലും 23 മുതൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിലും വിസ്റ്റാഡോം കോച്ചുകൾ ഉണ്ടാവും.
പ്രകൃതിഭംഗി ഏറെയുള്ള കൊല്ലം-ചെങ്കോട്ട പാതയിൽ വിസ്റ്റാഡോം കോച്ച് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിദേശികൾ ഉൾപ്പടെ സഞ്ചാരികളെ എത്തിക്കാൻ കറങ്ങുന്ന സീറ്റുകളും പുറത്തെ ദൃശ്യങ്ങൾ കാണാൻ കഴിയുന്ന പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ള കോച്ചുകളാണ് വിസ്റ്റാഡോം കോച്ച്.

കൊല്ലം-ചെങ്കോട്ട പാതയ്ക്ക് സമീപപ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളർച്ചയ്ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതാണ് വിസ്റ്റാഡോം കോച്ച്. ദക്ഷിണ ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ മധുരയെയും ഗുരുവായൂരിനെയും ബന്ധിപ്പിക്കുന്ന ട്രെയിനിലെ വിസ്റ്റാഡോം കോച്ചുകൾ വളരെയേറെ ഗുണകരമാണ്.

ഒരു ദശാബ്ദ കാലത്തിലേറെയായി നടത്തിയ നിരന്തര ആവശ്യം അംഗീകരിച്ച് അനുവദിച്ച വിസ്റ്റാഡോം കോച്ചുകൾ യാത്രക്കാരും സഞ്ചാരികളും പരമാവധി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാകണം. എല്ലാദിവസവും തുടർച്ചയായി വിസ്റ്റാഡോം കോച്ചുകൾ ഘടിപ്പിച്ച ട്രെയിൻ സർവീസ് നടത്തണം.

എൻ.കെ. പ്രേമചന്ദ്രൻ എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL