തിരുവനന്തപുരം: പുത്തൻ ആശയങ്ങളും പുതിയ സ്വപ്നങ്ങളും നിറച്ച്, കേരളകൗമുദി കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ കൊല്ലം പോർട്ടിന്റെ വികസന സാദ്ധ്യതകളും വഴികളും സംബന്ധിച്ച് സംഘടിപ്പിച്ച മിഷൻ സമുദ്ര കോൺക്ലേവ്. കൊല്ലം പോർട്ടിന് പുറമേ കേരളത്തിന്റെ സമുദ്ര, ഉൾനാടൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നിരവധി നിർദേശങ്ങൾ തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയം ഹോട്ടലിൽ നടന്ന കോൺക്ലേവിൽ ഉയർന്നു.
മാരിടൈം മേഖലയിലുള്ളവർക്ക് പുറമേ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, വ്യവസായ, വാണിജ്യ രംഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവർ കോൺക്ലേവിൽ പങ്കെടുത്തു. വിവിധ മേഖലകളിലുള്ളവർ തങ്ങളുടെ ആവശ്യങ്ങളും നേരിടുന്ന പ്രതിസന്ധികളും കോൺക്ലേവിൽ പങ്കുവച്ചു.
സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റും ലാപ്രോസ്കോപ്പിക് ആൻഡ് റോബോട്ടിക് കാൻസർ സർജനുമായ ഡോ. ബൈജു സേനാധിപൻ, ലണ്ടൻ ഇമ്പീരിയൽ കോളേജിലെ ഗവേഷക വിദ്യാർത്ഥി കെ.എ.ഭാരതീയൻ, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ.സാഗർ.ടി തേവലപ്പുറം, അഞ്ചൽ രോഹിണി വില്ലേജ് മാനേജിംഗ് ഡയറക്ടർ ഡോ.സുഭാഷ് സോമൻ, കരുനാഗപ്പള്ളി പോച്ചയിൽ ഗ്രൂപ്പ് ചെയർമാൻ പോച്ചയിൽ നാസർ, കരുനാഗപ്പള്ളി പെരുങ്കുഴിയിൽ സൂപ്പർ മാർക്കറ്റ് ചെയർമാൻ നിസാർ പെരുംകുഴിയിൽ, ബ്രൂക്ക്സ്മോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും ഡയറക്ടറുമായ വിഷ്ണു വിജയൻ, നുവോര, ഇൻഫ്രാസ്ട്രക്ചർ എൽ.എൽ.പി എം.ഡി ആരോമൽ ബാനർജി, കാലിക്കറ്റ് എൻ.ഐ.ടി ഗവേഷകൻ ജി.രഞ്ജിത്ത് എന്നിവർ എക്സലൻസ് അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.
കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ അമരക്കാർ, അദ്ധ്യാത്മിക പ്രവർത്തകൻ പ്രദീപ് സ്വാമി എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |