SignIn
Kerala Kaumudi Online
Sunday, 18 October 2026 5.47 AM IST

പാർട്ടിക്കെതിരായ കടന്നാക്രമണങ്ങൾ നേരിടണം: എം.വി.ഗോവിന്ദൻ

കൊല്ലം: പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ഫലപ്രദമായി നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കൊട്ടാരക്കരയിൽ രണ്ട് ദിനങ്ങളിലായി നടന്ന സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1964ൽ പാർട്ടി രൂപീകരിച്ച് ഇറങ്ങിവന്ന ഘട്ടം മുതൽ ചൈനീസ് ചാരന്മാമാരാണെന്ന് പറഞ്ഞ് കൽത്തുറങ്കലിൽ അടച്ചുതുടങ്ങിയതാണ്. അതിനെയും പിന്നീടുവന്ന അടിയന്തരാവസ്ഥയെയും അഭിമുഖീകരിച്ചു. കടന്നാക്രമണങ്ങൾ പലവിധത്തിൽ തുടരുന്നതിന്റെ ഉദാഹരണങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നത്. പിണറായി വിജയൻ ഇല്ലാത്ത സമയത്ത് നോട്ടീസ് പതിക്കുകയാണ്. സൂപ്രീം കോടതി ഉൾപ്പടെ ഒരാഴ്ച ലീവാണ്. ആ ലീവ് സമയം കൂടി അഡ്ജസ്റ്റ് ചെയ്താണ് ഇ.ഡിയുടെ നീക്കം. എന്നാൽ അതിൽ യാതൊരു ഉത്കണ്ടയും പാർട്ടിക്കില്ല. കാരണം തികച്ചും കെട്ടിച്ചമച്ച കേസാണിത്. ഒന്നും വിചാരണയിലേക്ക് പോലും കടക്കാൻ പോകുന്നില്ല. കള്ള പ്രാചരണം നടത്താൻ വേണ്ടി, പാർട്ടിയെയും നേതാക്കളെയും ഓരോരോ രീതിയിൽ ഗൂഢാലോചനയുടെ ഭാഗമായി പ്രതിയാക്കുകയാണ്. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ് കേസുകളെല്ലാം. പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനും എതിരെയുള്ള ഇ.ഡി കേസിലും കേരളത്തിലെ യു.ഡി.എഫിന്റെയും കേന്ദ്രത്തിലെ ബി.ജെ.പിയുടെയും ധാരണ വ്യക്തമാണ്. അനുകൂലമായി നിൽക്കുന്നവരെ സംരക്ഷിക്കുകയും എതിർക്കുന്നവരെ ജയിലിലടയ്ക്കുകയും ചെയ്യുന്ന നയമാണ് ബി.ജെ.പിയുടേത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെയും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ്മയെയും ഈ നിലയിലാണ് ഇ.ഡിയെ ഉപയോഗിച്ച് കോൺഗ്രസിൽ നിന്ന് അടർത്തി ബി.ജെ.പിയിൽ ചേർത്തത്. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയയെ ഒന്നര കൊല്ലം ജയിലിൽ കിടത്തി. 100 തവണയെങ്കിലും സിസോദിയെ ബി.ജെ.പി നേതാക്കൾ ജയിലിൽ ചെന്നുകണ്ട് ബി.ജെ.പിയിൽ ചേരണമെന്ന് ആവശ്യപ്പെട്ടു. ഇതുപോലെ സി.പി.എമ്മിനെ നേരിടാനുള്ള നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL