
കരുനാഗപ്പള്ളി: കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ഇന്ന് രാവിലെ ചവറ പരിമണം ശിവാ ബീച്ച് ഹോട്ടലിൽ നടക്കും. സമ്മേളനം ഷിബു ബേബിജോണും യാത്രഅയപ്പ് സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പിയും ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ ഉപഹാര സമർപ്പണം നടത്തും. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. യു.ഡി.ഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ പ്രസിഡന്റുമാരെ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ സന്ദേശം നൽകും. ജില്ലാ പ്രസിഡന്റ് വി.ഓമനക്കുട്ടൻ അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി വി. ഗിരീഷ്കുമാർ സ്വാഗതം പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |