
കൊല്ലം: വിശ്വകർമ്മജരായ ആർട്ടിസാൻസ് തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം താലൂക്ക് യൂണിയൻ സമ്മേളനത്തിന്റെ ഭാഗമായി കൊട്ടിയത്ത് ചേർന്ന മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരത്ത്ചന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷനായി. അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന കൗൺസിലംഗങ്ങളായ പി.വിജയബാബു, പുതിയപാലം മോഹനൻ, കൊട്ടിയം സുദേവൻ, സെക്രട്ടറി പ്രദീപ് പേരയം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |