SignIn
Kerala Kaumudi Online
Monday, 19 October 2026 4.57 AM IST

നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

chathanoor

ചാത്തന്നൂർ: കൊട്ടിയത്ത് അന്യസംസ്ഥാന തൊഴിലാളികൾ നടത്തുന്ന കടയിൽ നിന്നും അവർ താമസിക്കുന്ന വീടുകളിൽ നിന്നും 120 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി. കൊട്ടിയത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയ്ക്ക് സമീപത്ത് ബീഹാർ സ്വദേശി റോജി കാത്തി നടത്തുന്ന കടയിൽ നിന്നും കൊല്ലത്തുള്ള വീട്ടിൽ നിന്നും റോജി കാത്തിന്റെ സഹോദരി ഭർത്താവ് ഗുലാബ് ഷാ കാത്തൂർ താമസിക്കുന്ന വീടിന്റെ അടുക്കളയുടെ തട്ടിൽ നിന്നുമാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് റാഫി, വി.എ.ഷാജഹാൻ, വൈ.ഷിഹാബുദീൻ, ബിജോയ്, എം.ആർ.അനീഷ്, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL