പത്തനാപുരം: ഗാന്ധിഭവനിലെ അന്തേവാസികൾക്കും ജീവനക്കാർക്കും സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും വിദഗ്ദ്ധ നേത്രപരിചരണം ഉറപ്പാക്കുന്നതിന് പത്തനാപുരം ഗാന്ധിഭവനിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ഡോ. തെരേസ, ഡോ. വിനിഷ എന്നിവർ നേതൃത്വം നൽകി. രാവിലെ 9ന് ആരംഭിച്ച ക്യാമ്പിലൂടെ ഗാന്ധിഭവനിലെ അംഗങ്ങൾക്ക് സൗജന്യമായി നേത്രപരിശോധനയ്ക്ക് അവസരം ലഭിച്ചു. പ്രത്യേക പരിചരണവും ആരോഗ്യസേവനങ്ങളും ആവശ്യമായവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |