
കൊല്ലം: ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വിവിധ മത്സര / യോഗ്യത പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ / എൻജിനിയറിംഗ് എന്ട്രൻസ്, സിവിൽ സർവീസ്, ബാങ്കിംഗ് സർവീസ്, ഗേറ്റ് / മാറ്റ് തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിന് വിവിധ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. https://egrantz.kerala.gov.in/ മുഖേന നവംബർ 20നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: bcddklm@gmail.com ഫോൺ: 0474-2914417.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |