കൊല്ലം: ഐ.എൻ.ടി.യു.സി യുവജന വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയും ജിസ് ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കൊല്ലം മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് മേള. ഇന്ന് രാവിലെ 9ന് മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി ബിന്ദുകൃഷ്ണ, മേയർ എ.കെ.ഹഫീസ് എന്നിവർ പങ്കെടുക്കും. 50 കമ്പനികൾ പങ്കെടുക്കും. രണ്ടായിരം തൊഴിലവസരങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളത്. പത്രസമ്മേളനത്തിൽ കാർത്തിക് ശശി, ഷഹനാസ്.എ.സലാം, ബി.ശങ്കരനാരായണ പിള്ള, ഉല്ലാസ് ഉളിയക്കോവിൽ, കോലത്ത് അനന്തു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |