
കൊല്ലം: മലയാള ഐക്യവേദി ജില്ലാ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2ന് അയത്തിൽ പുളിയത്ത് മുക്ക് സാഹിത്യ വിലാസിനി വായനശാലയിൽ നടക്കും. വേദി സംസ്ഥാന പ്രസിഡന്റ് സി.കെ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. സജിനാഥ് അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി പ്ലാക്കാട് ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. തൊടിയൂർ രാധാകൃഷ്ണൻ, വി.എസ്.നിഷ, ഡോ.നിത്യ.പി.വിശ്വം, ഡോ.ലക്ഷ്മി, ഡോ.പെട്രീഷ്യ ജോൺ, ഡോ.യു.അധീഷ്, എസ്.മണികണ്ഠൻ, വി.വിനയൻ എന്നിവർ സംസാരിക്കും. മികച്ച വിജയം നേടിയ അഹല്യ ഗോപൻ, ആർ.ഹർഷലക്ഷ്മി, പി.എസ്.ഐശ്വര്യ, എസ്.വർഷ എന്നിവരെ ചടങ്ങിൽ ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |