കൊല്ലം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എൻ.എസ് ആയുർവേദ ആശുപത്രിയിൽ സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നാളെ നടത്തും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ്. ആശുപത്രി മെഡിക്കൽ സൂപ്രണ്ടും റിട്ട. ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. വി.കെ.ശശികുമാർ, ആശുപത്രി ചീഫ് കൺസൾട്ടന്റും മുൻ ഗവ.ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറും തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. എം.ആർ.വാസുദേവൻ നമ്പൂതിരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ഡോ.ജി.എം.അഭിലാഷ്, ഡോ.മഞ്ജുപാർവതി, ഡോ.സോണിയ അനു എന്നിവരുടെ സേവനം ലഭ്യമാണ്. ഫോൺ: 0474 - 2727600, 8547973300.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |