കൊല്ലം: കൊല്ലം- കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരമാണ് പുതിയ തീരുമാനമെന്ന് ബി.ബി.ഗോപകുമാർ എം.എൽ.എ അറിയിച്ചു. നിലവിൽ ഉച്ചയ്ക്ക് 2.40നാണ് പുറപ്പെടുന്നത്. പരിഷ്കാരം നിലവിൽ വരുന്നതോടെ ഉച്ചയ്ക്ക് 1.40ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 3.28ന് കോട്ടയത്തും 5.5ന് എറണാകുളത്തും എത്തിച്ചേരും. 5.25ന് എറണാകുളത്ത് നിന്ന് തിരിച്ച് 6.42ന് കോട്ടയത്ത് എത്തും. 9.25ന് കൊല്ലത്ത് മടങ്ങിയെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |