SignIn
Kerala Kaumudi Online
Saturday, 31 October 2026 5.54 AM IST

തമിഴ് മത്സ്യത്തൊഴിലാളികൾ ആക്രമിച്ചത് 15 ബോട്ടുകളെ

കൊല്ലം: കുളച്ചലിന് നേരെയുള്ള ഉൾക്കടലിൽ വച്ച് തമിഴ് മത്സ്യത്തൊഴിലാളികൾ ആക്രമിച്ചത് ശക്തികുളങ്ങരയിൽ നിന്നുള്ള 15 ബോട്ടുകളെ. മത്സ്യബന്ധന സാമഗ്രികൾ നഷ്ടമായ 11 ബോട്ടുകൾ ഇന്നലെ ശക്തികുളങ്ങരയിൽ മടങ്ങിയെത്തി. ആശയവിനിമയ സംവിധാനങ്ങൾ നഷ്ടമായതിനാൽ ബാക്കി ബോട്ടുകളുമായി ഉടമകൾക്കോ പൊലീസിനോ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.

വ്യാഴാഴ്ച രാവിലെ 11.30 ഓടെ തമിഴ്നാട് മത്സ്യത്തൊഴിലാളികൾ ശക്തികുളങ്ങര ബോട്ടുകളിൽ ചാടിക്കയറി വല, വയർറോപ്പ്, എക്കോസൗണ്ടർ, ജി.പി.എസ്, വയർലെസ് തുടങ്ങിയവയെടുത്ത് കടലിൽ തള്ളുകയായിരുന്നു. 30 മുതൽ രണ്ടുലക്ഷം രൂപയുടെ വരെ നഷ്ടമാണ് പല ബോട്ടുകൾക്കും ഉണ്ടായിരിക്കുന്നത്. തമിഴ്നാട് തീരത്തിന് നേരെയുള്ള ആഴക്കടലിൽ കേരളത്തിൽ നിന്നുള്ള ബോട്ടുകളെ മത്സ്യബന്ധനത്തിന് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.

ശക്തികുളങ്ങര ഹാർബറിൽ ഇന്ന് ഹർത്താൽ

തമിഴ് മത്സ്യത്തൊഴിലാളികളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ശക്തികുളങ്ങര ഹാർബറിൽ ഇന്ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് പറഞ്ഞു. ബോട്ട് ഉടമകൾ, ലേലത്തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ തുടങ്ങിവരടങ്ങിയ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. തമിഴ് മത്സ്യത്തൊഴിലാളികളുടെ ആക്രമണത്തിന് ഇരയായ ബോട്ടുകൾക്ക് നഷ്ടപരിഹാരം നൽകുക, ഇന്ത്യൻ മഹാസമുദ്രത്തിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും സംരക്ഷണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. ഇന്നലെ ഇക്കാര്യം ഉന്നയിച്ച് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എ.ഡി.എം, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, നീണ്ടകര കോസ്റ്റൽ പൊലീസ് സി.ഐ എന്നിവരുമായി ചർച്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL