SignIn
Kerala Kaumudi Online
Saturday, 31 October 2026 5.54 AM IST

ജില്ലയിൽ ഒരുമാസത്തിനിടെ 248 പേർക്ക് ഡെങ്കിപ്പനി

​കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ പടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ 248 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൊതുക് പെരുകിയതും മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചയുമാണ് ഡെങ്കിപ്പനി കൂടുതൽ പടരാൻ കാരണമായതെന്നാണ് വിലയിരുത്തൽ.

ഇതിന് പുറമെ, തൃക്കോവിൽവട്ടത്ത് വയറിളക്ക രോഗങ്ങൾക്ക് കാരണമാകുന്ന ഷിഗല്ല ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ജില്ലയിൽ ആദ്യമായി ഷി​ഗല്ല സ്ഥിരീകരിച്ചത്. കുടലിലെ അണുബാധ കാരണം ഉണ്ടാകുന്ന വയറിളക്കം, ഛർദ്ദി എന്നിവയാണ് ഷിഗല്ലയുടെ ലക്ഷണങ്ങൾ.

കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാകാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം. രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയും രോഗം പടർന്നേക്കാം.

കുറച്ചുകാലമായി ജില്ലയിൽ കാര്യമായി റിപ്പോർട്ട് ചെയ്യാതിരുന്ന ചിക്കൻഗുനിയയും വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശക്തികുളങ്ങരയിലാണ് നിലവിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. കൊതുക് വഴി പകരുന്ന രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.​

​പ്രതിരോധം കർശനമാക്കാൻ നിർദേശം
 ഡെങ്കിപ്പനി, ചിക്കൻഗുനിയ, ഷിഗല്ല തുടങ്ങിയ രോഗങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

 വീടുകൾക്കും സ്ഥാപനങ്ങൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക

 കുടിവെള്ള സ്രോതസുകൾ ശുദ്ധമായി സൂക്ഷിക്കുക

 ആഹാരകാര്യങ്ങളിൽ കൃത്യമായ ശുചിത്വം പാലിക്കുക

 പനിയോ മറ്റ് അസ്വസ്ഥതകളോ കാണുന്നവർ സ്വയം ചികിത്സ നടത്താതെ ഉടൻ ആശുപത്രികളിൽ ചികിത്സ തേടണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL