കൊല്ലം: ചടുലമായ ചുവടുകളും താളമേളപ്പെരുക്കങ്ങളുമായി കൊല്ലം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തോട് ചേർന്നുള്ള മംഗനിയാർ സെഡക്ഷൻ സ്ക്വയറിൽ അനുഷ്ഠാന കലയായ പടയണി അരങ്ങേറി. ഫോക്‌ലോർ അക്കാഡമിയുടെ സഹകരണത്തോടെയായിരുന്നു അവതരണം. പടയണിയുടെ തനതായ അവതരണശൈലിയും കോലങ്ങളുടെ വർണവൈവിദ്ധ്യവും താളമേളങ്ങളുടെ ചടുലതയും വേദിക്ക് വേറിട്ട അന്തരീക്ഷം പകർന്നു. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തെ എല്ലാ മാസവും കലാ-സാംസ്‌കാരിക പരിപാടികളാൽ സജീവമാക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് പരിപാടി സംഘടിപ്പിച്ചത്.കേരളത്തിന്റെ പാരമ്പര്യകലകൾക്ക് കൂടുതൽ വേദികളും കലാകാരന്മാർക്ക് അവതരണാവസരങ്ങളും ഒരുക്കി സമുച്ചയത്തെ സജീവമായ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റുകയാണ് സാംസ്കാരിക വകുപ്പിന്റെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |