
കൊല്ലം: ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 70 കുപ്പി മദ്യവുമായി ഓട്ടോറിക്ഷാ ഡ്രൈവർ വെള്ളിമൺ രാഘവ വിലാസത്തിൽ പിച്ചാത്തി ബിജു എന്നറിയപ്പെടുന്ന ബിജുവിനെ (52) വാടകയ്ക്ക് താമസിക്കുന്ന വെള്ളിമൺ, ഗവ. യു.പി സ്കൂളിന് സമീപമുള്ള വീട്ടിൽ നിന്നു പിടികൂടി.
സ്ഥിരമായി അനധികൃത മദ്യവിൽപ്പന നടത്തുന്ന ബിജു അബ്കാരി കേസുകളിഅ പ്രതിയാണ്. ആവശ്യക്കാർക്ക് ഓട്ടോറിക്ഷയിൽ മദ്യം എത്തിച്ചുനൽകും. പരാതിയെ തുടർന്ന് ഏതാനും ദിവസങ്ങളായി ബിജു എക്സൈസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലം എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ജി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രാജി, ഷഫീഖ്, അഖിൽ, സിവിൽ എക്സൈസ് ഓഫീസർ അർജുൻ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |