കൊല്ലം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കുക, എസ്.ഐ.ആർ റദ്ദ് ചെയ്യുക, ജനാധിപത്യം സംരഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.കെ.എം.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ നൈറ്റ് മാർച്ച് നടത്തി. സി.പി.ഐ ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം കെ.സി. ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.അഷറഫ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ദിനേശ്ബാബു സ്വാഗതം പറഞ്ഞു. അനിൽ പുത്തേഴം, സി.ഹരി, എം.സജീവ്, ജോബോയ് പെരേര, എം. നസീർ, അഡ്വ. സേതുനാഥ്, എം.സി.ബിനുകുമാർ, സരസ്വതി അമ്മ, സുന്ദരകുമാർ, വസന്ദരൻ, സജീവ്, സുകു, സുരേഷ്കുമാർ, ഉണ്ണിക്കൃഷ്ണൻ, രമേശൻ, വിനോദ് കെ.വിശ്വം, ശോഭന, സുനിത, ആർ.രവി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |