
കരുനാഗപ്പള്ളി: വിദ്യാർത്ഥികളുടെ കായികപരമായ കഴിവുകൾ പരിപോഷിപ്പിക്കാനും മാനസികോല്ലാസത്തിനുമായി കരുനാഗപ്പള്ളി നഗരസഭയുടെയും കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ബഡ്സ് ഒളിമ്പ്യ' കായികമേള സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി. സോമരാജൻ ഉദ്ഘാാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അൻസാരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബീന ജോൺസൺ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ബി. മോഹൻദാസ്, മുനമ്പത്ത് ഗഫൂർ, കൗൺസിലർമാരായ എം. നിസാർ, അമ്പുവിള സലാഹ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി സുചിത്ര, സൗമ്യ, ഡോ. ഇന്ദു, വസന്ത എന്നിവർ സംസാരിച്ചു. മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |