SignIn
Kerala Kaumudi Online
Monday, 02 November 2026 5.12 AM IST

ക​ലാ സം​ഘ​ട​ന​കൾ നാ​ടി​ന് മു​തൽ​കൂ​ട്ട്

r

കൊ​ല്ലം: ഫാ​സ് പോലെയുള്ള ക​ലാ​സാം​സ്​കാ​രി​ക സം​ഘ​ട​ന​കൾ കേ​ര​ള​ത്തി​ന്റെ സാം​സ്​കാ​രി​ക മു​ഖം വ​ളർ​ത്തു​ന്ന​തിൽ വ​ലി​യ പ​ങ്കു വ​ഹിച്ചെന്ന് മേയർ എ.കെ. ഹഫീസ് പറഞ്ഞു. കൊ​ല്ലം ഫൈൻ ആർ​ട്സ് സൊ​സൈ​റ്റി​യു​ടെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്​ഘാ​ട​നം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ​സ് പ്ര​സി​ഡന്റ് പ്ര​താ​പ്​ ആർ.നാ​യർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പ്ര​ദീ​പ്​ ആ​ശ്രാ​മം, എൻ. രാ​ജേ​ന്ദ്രൻ, സ​ലിം നാ​രാ​യ​ണൻ, കെ.സു​ന്ദ​രേ​ശൻ, പ്രൊ​ഫ.ജി.മോ​ഹൻ​ദാ​സ് എ​ന്നി​വർ സം​സാ​രി​ച്ചു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളിൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച എ​ഴു​കോൺ രാ​ജ്‌​മോ​ഹൻ, സി.എ​സ്. മ​ധു​സൂ​ദ​നൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഏ​റ്റ​വും ന​ല്ല അ​വ​താ​ര​ക​യ്​ക്കുള്ള ഉപഹാരം പ​ട്ട​ത്താ​നം എ​സ്.എൻ.ഡി.പി സ്​കൂ​ളി​ലെ സം​ഗീ​ത അ​ദ്ധ്യാ​പി​ക ഷെർ​ലി അ​ജ​യ​കു​മാ​റി​ന് നൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL