കൊല്ലം: വയോജനങ്ങളുടെ വൈകുന്നേരങ്ങൾ സന്തോഷകരവും സർഗാത്മകവുമാക്കാൻ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'സുന്ദര സായാഹ്നം' പദ്ധതിക്ക് തുടക്കമായി. പ്ലാൻ ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപയാണ് നീക്കിവച്ചത്. ബ്ലോക്കിലെ ഓരോ ഡിവിഷനിലെയും 60 വയസ് പിന്നിട്ട സ്ത്രീകളും പുരുഷന്മാരുമടക്കം 40 ഓളം പേർ വീതം പദ്ധതിയിൽ പങ്കാളികളാകും. മാനസികോല്ലാസ പരിപാടികൾ, കലാപരിശീലനം, മെഡിക്കൽ ക്യാമ്പുകൾ, യോഗ, വയോജന കലോത്സവം, ബോധവത്കരണ ക്യാമ്പുകൾ, കൈത്തൊഴിൽ പരിശീലനം എന്നിവ സംഘടിപ്പിക്കും. അങ്കണവാടികളിലും ലൈബ്രറികളിലും ഒത്തുചേരുന്ന വയോജനങ്ങൾക്ക് സാമൂഹിക സേവനത്തിൽ ബിരുദമുള്ള ഫെസിലിറ്റേറ്ററുടെ സേവനവും ലഭ്യമാക്കും. യോഗ പരിശീലനം ആരംഭിക്കുമെന്നും ബ്ലോക്ക് ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസർ എസ്. അല്ലി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |