SignIn
Kerala Kaumudi Online
Monday, 02 November 2026 5.12 AM IST

ഗോഡൗണുകൾ കാലി​, വലയുന്നു കെ.എസ്.ഇ.ബി​

നി​ർമ്മാണ സാമഗ്രി​കളുടെ ക്ഷാമം രൂക്ഷം

ചാത്തന്നൂർ: നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രി​കളുടെ ക്ഷാമം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളുടെ പ്രവർത്തനം താറുമാറാക്കുന്നു. സോളാർ കണക്ഷൻ എടുക്കുന്നവർക്ക് മീറ്റർ വി​തരണത്തി​ലുള്ള പ്രതിസന്ധി തുടരവേ, പുതിയ കണക്ഷൻ കൊടുക്കുന്നതിലും പുതുതായി ലൈൻ വലിക്കുന്നതിലും വൈദ്യുതി തൂണുകൾ സ്ഥാപിക്കുന്നതിലും തലപുകയ്ക്കുകയാണ് ഉദ്യോഗസ്ഥർ.

എ.ബി.സി കേബിൾ, വൈദ്യുത തൂൺ, സ്റ്റേ വയർ, സ്റ്റേ റെയ്ഡ് തുടങ്ങിയ സാധനങ്ങൾ സ്റ്റോക്കി​ല്ല. ജില്ലയിൽ കൊല്ലം, കൊട്ടാരക്കര സർക്കിളുകളിലായി 55സെക്ഷൻ ഓഫീസുകളുണ്ട്. ഇവിടങ്ങളിൽ നിരവധി നിർമ്മാണ പ്രവൃത്തികളാണ് സാധനങ്ങൾ എത്താത്തത് മൂലം മുടങ്ങിക്കി​ടക്കുന്നത്. നിലവിൽ തകരാറുകൾ പരിഹരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. എ.ബി.സി കേബിൾ ഇല്ലാത്തതിനാൽ പുതിയ കണക്ഷൻ കൊടുക്കുന്നതുൾപ്പെടെ നി​റുത്തിവയ്ക്കേണ്ട സ്ഥിതിയാണ്. ഇടയ്ക്കിടെയുണ്ടാവുന്ന വൈദ്യുതി മുടക്കം ഗുണഭോക്താക്കളെ ഏറെ പ്രതിസന്ധിയിലാക്കുന്നതിനു പുറമെയാണി​ത്.

പുതിയ കണക്ഷനുവേണ്ടി അപേക്ഷ നൽകി നിരവധിപേരാണ് കാത്തിരിക്കുന്നത്. പരാതിയുമായി​ അതത് ഓഫീസുകൾ

കയറിയിറങ്ങുന്നവരും ഏറെ. കരാർ തൊഴിലാളികളും തൊഴി​ൽ പ്രതി​സന്ധി​യി​ലാണ്.

ലൈൻ മാറ്റുന്നതും മുടങ്ങി​

കാലപ്പഴക്കംമൂലം ലൈൻ മാറ്റിസ്ഥാപിക്കുന്ന പണികളും മുടങ്ങി. കാലവർഷത്തി​ൽ തകരാറിലായവ നന്നാക്കാനും കഴി​യുന്നി​ല്ല. മുമ്പ് ആവശ്യത്തി​ലധി​കം സ്റ്റോക്ക് ഉണ്ടായി​രുന്ന ഗോഡൗണുകളാണ് ഇപ്പോൾ ഒഴി​ഞ്ഞു കി​ടക്കുന്നത്. സമയബന്ധിതമായി സെക്ഷൻ ഓഫീസുകളിൽ സ്റ്റോക്കെടുപ്പില്ലാത്താതും സാധനങ്ങൾ എത്താത്തതുമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL