
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി സ്ട്രോക്ക് മാനേജ്മെന്റ് യൂണിറ്റിൽ സംഘടിപ്പിച്ച ജില്ലാതല സെമിനാറും ദക്ഷിണ മേഖലാതല സി.പി.ആർ പരിശീലനവും ജ്യോതികുമാർ ചാമക്കാല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. അജിത് ഡേവിഡ് തമ്പി സ്ട്രോക്ക് മാനേജ്മെന്റ് സെമിനാർ നയിച്ചു. പത്തനാപുരം താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് ഡോ.മാണി.കെ.ഫിലിപ്പ് സി.പി.ആർ പരിശീലനത്തിന് നേതൃത്വം നൽകി. നഴ്സിംഗ് ഓഫീസർമാർ, ആരോഗ്യവകുപ്പ് 108 ആംബുലൻസ് ഡ്രൈവർമാർ, ആശ പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.അജിത്ത് കൃഷ്ണ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |