SignIn
Kerala Kaumudi Online
Thursday, 05 November 2026 2.58 AM IST

സഹകരണ സംഘങ്ങൾക്ക് ആശ്വാസമായി 'ആശ്വാസ് '

aswas

തിരുവനന്തപുരം: ബാദ്ധ്യതയിൽ നിന്ന് വായ്പക്കാരെ മുക്തരാക്കാൻ സർക്കാർ ആവിഷ്‌കരിച്ച 'ആശ്വാസ് പദ്ധതി' ആശ്വാസമായത് സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും. കിട്ടാക്കടമായിരുന്ന 2152.76 കോടി തിരികെ ലഭിച്ചതോടെ സംഘങ്ങളുടെയും ബാങ്കുകളുടെയും നിഷ്‌ക്രിയ ആസ്തിയിൽ കുറവുണ്ടായി.

വായ്പകൾ നിഷ്‌ക്രിയമാകുന്നതോടെ അതിൽ നിന്നുള്ള പലിശ വരുമാനം നിലച്ച് സംഘങ്ങളുടെ സാമ്പത്തിക ഭദ്രതയെയും ദൈനംദിന പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയായിരുന്നു സർക്കാർ നീക്കം. ഉയർന്ന നിഷ്‌ക്രിയ ആസ്തി ഉള്ള സംഘങ്ങളുടെ ഓഡിറ്റ് ക്ലാസിഫിക്കേഷൻ താഴാനിടയാകുകയും സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ വരികയും ചെയ്തിരുന്നു.

കുടിശിക തീർപ്പാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി എം.പി, എം.എൽ.എമാരെ കൂടി പങ്കെടുപ്പിച്ച് നടത്തിയ 32 ജില്ലാ തല അദാലത്തുകളിലായി 1,569 അപേക്ഷകൾ തീർപ്പാക്കി. 3,674.112 ലക്ഷം രൂപയുടെ ഇളവാണ് നൽകിയത്. ഏറ്റവും കൂടുതൽ വായ്പാ ബാദ്ധ്യത അപേക്ഷകൾ പരിഹരിച്ചത് തൃശൂരിലാണ്, 423. ഏറ്റവും കുറവ് കണ്ണൂരും 8.

തിരികെ കിട്ടിയത്

₹2152.76 കോടി

വായ്പ കുടിശികയായവർക്ക് വേണ്ടിയാണ് ഈ വർഷം ജൂൺ 1 മുതൽ സെപ്തംബർ വരെ 'ആശ്വാസ് 2026' എന്ന പേരിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കിയത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും നിഷ്‌ക്രിയ ആസ്തി 15 ശതമാനത്തിനും 38 ശതമാനത്തിനും ഇടയിലാണ്. 20,324 കോടിയാണ് നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കിയിട്ടുള്ളത്.

പ്രാഥമിക സഹകരണ സംഘങ്ങളിൽ 26 ശതമാനമാണ് നിഷ്‌ക്രിയ ആസ്തി. ആശ്വാസിലൂടെ 2152.76 കോടി രൂപ തിരികെ ലഭിച്ചു. വായ്പക്കാർക്ക് 439.55 കോടിയുടെ ഇളവ് നൽകിയാണ് ഈ തുക തിരിച്ചുപിടിച്ചത്. ഇതിനായി 9432 അദാലത്തുകളാണ് സഹകരണ സംഘങ്ങൾ നടത്തിയത്. 66,409 വായ്പക്കാർക്ക് പ്രയോജനം ലഭിച്ചു. സാമ്പത്തിക പ്രതിസന്ധി, ഗുരുതര രോഗം, കുടുംബത്തിലെ മരണങ്ങൾ, പ്രകൃതിക്ഷോഭം തുടങ്ങിയ കാരണങ്ങളാൽ വായ്പ യഥാസമയം തിരിച്ചടക്കാൻ കഴിയാതെ വായ്പാ ബാദ്ധ്യതയിൽപ്പെട്ടവർക്കാണ് ഇളവ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASWAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360