SignIn
Kerala Kaumudi Online
Thursday, 05 November 2026 3.32 AM IST

ഗവർണർമാർക്കും രക്ഷയില്ല, വിവേകും തോറ്റു

vivek

വാഷിംഗ്ടൺ: സെനറ്റും ജനപ്രതിനിധി സഭയും മാത്രമല്ല, ഗവർണർ തിരഞ്ഞെടുപ്പിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി. 36 സ്റ്റേറ്റുകളിലാണ് ഗവർണർ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 22 ഇടത്തും ഡെമോക്രാറ്റുകൾ ജയിച്ചു. റിപ്പബ്ലിക്കൻമാർ 12 ഇടത്ത് ഒതുങ്ങി. രണ്ടിടത്തെ ഫലം കൂടി വരാനുണ്ട്. ഒഹായോയിൽ നിന്ന് മത്സരിച്ച ട്രംപിന്റെ വിശ്വസ്തനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയും പരാജയപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി എമി ആക്ട്ടൺ ഇവിടെ ജയിച്ചു. റിപ്പബ്ലിക്കൻ നേതാവായ മൈക്ക് ഡവൈനായിരുന്നു ഇവിടുത്തെ ഗവർണർ. രണ്ടു ടേം പൂർത്തിയാക്കിയതിനാൽ ഇദ്ദേഹത്തിന് മത്സരിക്കാൻ സാധിച്ചില്ല. ഇതോടെയാണ് വിവേകിന് നറുക്ക് വീണത്. റോയ്‌വന്റ് സയൻസസ് എന്ന ബയോടെക്നോളജി കമ്പനിയുടെ സ്ഥാപകനായ വിവേകിന്റെ മാതാപിതാക്കൾ യു.എസിലേക്ക് കുടിയേറിയ തമിഴ് വേരുകളുള്ള പാലക്കാട് സ്വദേശികളാണ്. വിവേക് 2024ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ പ്രൈമറിയിൽ മത്സരിച്ചെങ്കിലും ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIVEK RAMASWAMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360