SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.28 PM IST

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ വർദ്ധന, ഇന്നത്തെ നിരക്കറിയാം

gold
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഗ്രാമിന് 25 രൂപ കൂടി 12,800 രൂപയിലെത്തി. പവന് 200 രൂപ കൂടി 1,02,400 രൂപയിലെത്തി. ഇന്നലെയും വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കാറുള്ളത്.

അമേരിക്കൻ ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ സ്വർണത്തിൽനിന്ന് പണം പിൻവലിച്ചതാണ് വിലയിടിവിന് ആക്കം കൂട്ടിയത്. അമേരിക്കൻ ഓഹരിവിപണിയിലെ ഇടിവും സ്വർണവിൽപ്പനയ്ക്ക് ആക്കം കൂട്ടി. ഓഹരികളിലെ നഷ്ടം നികത്താനും പണം കണ്ടെത്താനും നിക്ഷേപകർ സ്വർണം വിറ്റഴിച്ചതായാണ് വിലയിരുത്തൽ.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിന് പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിന്റെ സൂചനകൾ ക്രൂഡോയിൽ വിലയിൽ ഇന്നലെ പ്രതിഫലിച്ചു. ബാരലിന് 118 ഡോളറിൽ നിന്നും ബ്രെന്റ് ക്രൂഡ് വില 110 ഡോളറിലേക്ക് താഴ്ന്നു. ക്രൂഡോയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വിലയിടിവ് ആശ്വാസമാണ്. പണപ്പെരുപ്പ സമ്മർദവും കമ്പനികളുടെ ചെലവും കുറയുമെന്ന പ്രതീക്ഷയും വിപണിയെ പിന്തുണച്ചു.

വെള്ളിവില

സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 200 രൂപയാണ്. 10 ഗ്രാമിന് 2,000 രൂപയിലാണ് വ്യാപാരം നടക്കുക.

English Summary

Gold prices in Kerala witnessed a slight increase for the second consecutive day. The price of gold rose by Rs 25 per gram to Rs 12,800, while the price of one sovereign (8 grams) increased by Rs 200 to Rs 1,02,400. International gold price fluctuations continue to influence gold rates in Kerala.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD PRICE TODAY, GOLD RATE KERALA, GOLD PRICE TODAY, 22 CARAT GOLD RATE, GOLD PRICE INCREASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360