കൊല്ലം: കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം ഡി.ടി.പി.സി ബോട്ട് ടെർമിനലിൽ കെട്ടിയിട്ടിരുന്ന ഹൗസ് ബോട്ട് അഷ്ടമുടിക്കായലിൽ ഭാഗികമായി മുങ്ങി. നീണ്ടകര സ്വദേശിയുടെ ബോട്ടാണ് ശനിയാഴ്ച രാത്രിയോടെ മുങ്ങിയത്. ബോട്ടിന്റെ വശത്ത് ഘടിപ്പിച്ചിരുന്ന സംരക്ഷണ കവചം കായലിലെ കുറ്റിയിൽ കുടുങ്ങിയതിനെ തുടർന്ന് വേലിയേറ്റത്തിൽ ബോട്ടിന്റെ ഡൂമിലൂടെ വെള്ളം കയറി എൻജിൻ ഭാഗം താഴുകയായിരുന്നു. ഇന്നലെ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ബോട്ട് മുങ്ങിയ നിലയിൽ കണ്ടത്. വെള്ളം കോരിക്കളയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്ന് ആലപ്പുഴയിൽനിന്ന് ഉപകരണങ്ങൾ എത്തിച്ച് ബോട്ട് ഉയർത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |