കരുനാഗപ്പള്ളി: നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്തയാളെ കൊച്ചിയിൽ നിന്ന് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന വേളൂർ പുത്തൻപുരയിൽ അജിത്ത് കുമാറാണ് (60) അറസ്റ്റിലായത്. റിട്ട.നേവി ഉദ്യോഗസ്ഥനാണെന്നും കൊച്ചി, വിശാഖപട്ടണം, മുംബയ് നേവൽ ബേസുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര സ്വദേശിയായ സോമൻ പിള്ളയുടെ മൂന്ന് മക്കൾക്കും ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിയെടുത്തത്. കരുനാഗപ്പള്ളി എ.സി.പി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ ആഷിഖ്, എസ്.ഐ ജിഷ്ണു, അജി ജോസ്, സുരേഷ്, സി.പി.ഒമാരായായ മനോജ്, രതീഷ്, ശരൺ തോമസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |