കൊല്ലം: നഗരത്തിൽ പട്ടാപ്പകൽ സ്കൂട്ടർ മോഷണം പോയിട്ടും മോഷ്ടാവിനെ കണ്ടെത്താനാകാതെ പൊലീസ്. ഭാരതരാജ്ഞി പള്ളിക്ക് സമീപം ചെമ്മാംമുക്കിലെ റെയിൽവേ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മയ്യനാട് ലാൽ നിവാസിൽ ലിജിത്തിന്റെ കെ.എൽ 02 എ.ക്യു 7911 നമ്പർ സ്കൂട്ടറാണ് മോഷണം പോയത്. ഈസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ലിജിത്തിന്റെ ഭാര്യയും റെയിൽവേ ജീവനക്കാരിയുമായ ദീപ്തി ജോലിക്കെത്തിയപ്പോൾ സ്കൂട്ടർ കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്യുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയത് അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |