കൊല്ലം: പരിസ്ഥിതി ലോലമേഖലയുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അദ്ധ്യക്ഷനായി. പാർട്ടി സംസ്ഥാന ഹൈ പവർ കമ്മിറ്റി അംഗങ്ങളായ ബെന്നി കക്കാട്, അറയ്ക്കൽ ബാലകൃഷ്ണപിള്ള, മറ്റ് നേതാക്കളായ സജി ജോൺ കുറ്റിയിൽ, ഉഷാലയം ശിവരാജൻ, ആദിക്കാട് മനോജ്, എ. ഇക്ബാൽ കുട്ടി, ജി മുരുകദാസൻ നായർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |