കുളത്തൂപ്പുഴ: തെങ്ങിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. ചോഴിയക്കോട് പത്തേക്കർ പുത്തൻവീട്ടിൽ രതീഷാണ് (42) അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ബന്ധുവീട്ടിലെ തെങ്ങിൽ കയറുമ്പോഴായിരുന്നു അപകടം. ഓലമടലിൽ പിടിക്കുന്നതിനിടയിൽ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. യുവാവിന്റെ നട്ടെല്ലിനും കാലുകൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. കഴുത്ത് മുതൽ താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട് തളർന്ന രതീഷിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |