SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

പരബ്രഹ്മകീർത്തി പുരസ്കാരം കെ.എസ്.ചിത്രയ്ക്ക്

chitra
കെ.എസ് ചിത്ര

ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതി ഏർപ്പെടുത്തിയ പ്രഥമ പരബ്രഹ്മകീർത്തി പുരസ്കാരം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. വൃശ്ചികോത്സവ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് 17ന് രാവിലെ 11ന് കെ.സി.വേണുഗോപാൽ എം.പി പുരസ്കാരം വിതരണം ചെയ്യും. മലയാളത്തിന്റെ സംഗീതപാരമ്പര്യത്തിനും ഇന്ത്യൻ സംഗീതലോകത്തിനും നൽകുന്ന ആദരമാണ് പുരസ്കാര സമർപ്പണമെന്ന് പരബ്രഹ്മക്ഷേത്ര ഭരണസമിതി സെക്രട്ടറി ബി.എസ്.വിനോദ്, പ്രസിഡന്റ് രാജീവ് കടകമ്പള്ളിൽ, വൈസ് പ്രസിഡന്റ് ആർ.ഡി.പത്മകുമാർ, ട്രഷറർ സാഗർ മക്കാടം എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL