ഓടനാവട്ടം: റോഡിൽ തീ തുപ്പിവന്ന സ്വിഫ്ട് കാർ പൂയപ്പള്ളി പൊലീസ് പിടികൂടി. പൂയപ്പള്ളി മേലെവിള ഓഡിറ്റോറിയത്തിൽ വിവാഹ സത്കാരത്തിനെത്തിയ നടയ്ക്കൽ അടുതല സ്വദേശി കെൽവിൻ ഷിബുവിന്റെ കെ.എൽ 02 ബി.എൻ 4229 നമ്പരിലുള്ള കാറാണ് പിടിച്ചെടുത്തത്. അപ്രതീക്ഷിതമായി കാറിന്റെ സൈലൻസറിൽ നിന്ന് തീ പുറത്തേയ്ക്ക് വന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. തുടർന്നാണ് പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹന ഉടമയ്ക്കെതിരെ കേസെടുത്തു. വാഹനം എം.വി.ഡിക്ക് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |