ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായുള്ള പത്താമത് അവധിക്കാല വിനോദ,വിജ്ഞാന, വ്യക്തിത്വ വികസന ക്യാമ്പ് വിജ്ഞാനോത്സവം 22,23 തീയതികളിൽ ചങ്ങനാശേരി ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കും. 22ന് രാവിലെ 9ന് രജിസ്‌ട്രേഷൻ, 10ന് സമ്മേളനം അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, വൈദികയോഗം, സൈബർസേന, കുമാരി, കുമാരസംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ പി.ആർ സുരേഷ് പെരുന്ന നന്ദിയും പറയും. 11.30ന് അരങ്ങുണർത്തൽ, സോപാനസംഗീതം, 12ന് കരിയർ ഗൈഡൻസ് കേണൽ വിജയൻ നയിക്കും. 1.30ന് പാട്ടുംകൂത്തും, ഉച്ചക്കഴിഞ്ഞ് 2ന് സംസ്ഥാന എക്‌സൈസ് വകുപ്പ് ഇൻസ്‌പെക്ടർ വി.ജയരാജ്, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.എസ് മനോജ് എന്നിവർ ക്ലാസ് നയിക്കും. 23ന് രാവിലെ 9ന് രജിസ്‌ട്രേഷൻ, 9.30ന് പ്രാർത്ഥനായജ്ഞം, 10ന് യോഗസാദക് കെ.ശങ്കരൻ, 10.30ന് ധർമ്മ പഠനകളരി സംയോജകൻ പി.ബി രാജീവ് എന്നിവർ ക്ലാസ് നയിക്കും. 11ന് സ്റ്റാൻലി കോട്ടയം വൺമാൻഷോ അവതരിപ്പിക്കും. 11.45ന് ഫാമിലി കൗൺസിലർ സുരേഷ് പരമേശ്വരൻ ക്ലാസ് നയിക്കും. 1.30ന് പ്രതിഭാപ്രകടനം, 2ന് പ്രശ്‌നോത്തരി, 2.30ന് ചിരിയും ചിന്തയും. വൈകിട്ട് 4ന് സമാപനസഭ വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം വിയാൻ മംഗലശേരി സമ്മാനദാനം നിർവഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും യൂണിയൻ വൈസ് പ്രസഡന്റ് പി.എം ചന്ദ്രൻ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |