SignIn
Kerala Kaumudi Online
Sunday, 24 May 2026 1.58 AM IST

യുവതിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി

പോത്തൻകോട്: മണ്ണന്തലയിൽ യുവതിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി.ശ്രീകാര്യം ഇടവക്കോട് വാടകയ്ക്ക് താമസിക്കുന്ന രഞ്ജുഷയ്ക്കാണ് (33) മർദ്ദനമേറ്റത്.മണ്ണന്തല മുക്കോലയ്ക്ക് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം.

സുഹൃത്തായ ആദർശുമായി രഞ്ജുഷ കാറിൽ പോകുമ്പോൾ മണ്ണന്തല ജംഗ്ഷനിൽ വച്ച് ഇന്ധനം തീർന്നു.തുടർന്ന് വാഹനം റോഡരികിൽ പാർക്ക് ചെയ്ത് രഞ്ജുഷയെ കാറിലിരുത്തി,സുഹൃത്ത് പെട്രോൾ വാങ്ങാൻ പമ്പിൽ പോയ സമയത്തായിരുന്നു ആക്രമണം.ആദർശിന്റെ അമ്മ ഉൾപ്പെട്ട സംഘത്തെ ആകമിച്ചുവെന്നാണ് പരാതി. നാലുപേരാണ് യുവതിയെ മർദ്ദിച്ചത്. സംഭവത്തിൽ ആദർശിന്റെ അമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾക്കെതിരെ മണ്ണന്തല പൊലീസ് കേസെടുത്തു.വിവാഹം കഴിക്കാതെ യുവതിയും ആദർശും വർഷങ്ങളായി ഒരുമിച്ചാണ് താമസം.മണ്ണന്തല പൊലീസ് ആദ്യം കേസെടുക്കാൻ കൂട്ടാക്കിയില്ല.തുടർന്ന് യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെ തുടർന്നാണ് മണ്ണന്തല പൊലീസ് കേസെടുത്തത്.ബന്ധുക്കളുടെ പരാതിയിൽ ആദർശിനെതിരെയും കേസെടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY