
നെടുംകുന്നം : ബഥനി സ്‌പെഷ്യൽ സ്‌കൂളിൽ ലയൺസ് ക്ലബിന്റെ വാർഷിക തുടർ പ്രോജക്ടായ മെഡിക്കൽ കിറ്റ്, ഡൊണേഷൻ കൈമാറൽ വിതരണം ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ജോസഫ് ദേവസ്യ നിർവഹിച്ചു. അസി.ഡയറക്ടർ ഫാ.സോജൻ ചിറമാവുങ്കൽ, ഫാ.സുനിൽ ഇടപ്പറമ്പിൽ എന്നിവർ ഏറ്റുവാങ്ങി. നെടുംകുന്നം ലയൺസ് ക്ലബ് പ്രസിഡന്റ് ജെബിൻ തോണ്ടുതറ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി വി.എ ചാക്കോ ആമുഖപ്രസംഗം നടത്തി. ഫാ. ബിൻസ് മാത്യു, കോളിൻസ് തോട്ടുമുഖം, പഞ്ചായത്തംഗങ്ങളായ സൗമ്യ മുകുന്ദൻ, സി.എസ് ശ്രീരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |