SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

പഠനോപകരണ വിതരണം

madhusoodhanan

വൈക്കം : മറവന്തുരുത്ത് ഗവ. യു.പി സ്‌കൂളിലെ എല്ലാ കുട്ടികൾക്കും മണിയശ്ശേരി ദേവസ്വം ട്രസ്​റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മണിയശ്ശേരി ദേവസ്വം ട്രസ്​റ്റ് പ്രസിഡന്റ് എം.കെ .മധുസൂദനൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ. പി.ആർ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. മണിയശ്ശേരി പൂജാ ഫൗണ്ടേഷൻ പ്രസിഡന്റ് എം.കെ.മുരളീഗോപാൽ, സെക്രട്ടറി എം.കെ.രാധാമാധവൻ, ട്രഷറർ ജി.അനിൽ നായർ, മാനേജർ അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് വി.പി.ജയകുമാർ, എം.പി.ടി.എ പ്രസിഡന്റ് സൗദാ നവാസ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്​റ്റർ സി.പി.പ്രമോദ് സ്വാഗതവും, അദ്ധ്യാപകൻ ബോബി ജോസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL