കുമരകം: കുമരകം ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പുഷ്പകൃഷി വികസന പദ്ധതിക്ക് തുടക്കമായി. വിവിധ വനിത പുരുഷ കൂട്ടായ്മളോടൊപ്പം കുമരകത്തെ വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടി കർഷകർ ഉൾപ്പെടെയുള്ള പത്തോളം ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഓണ വിപണി ലക്ഷ്യമാക്കി ബന്ദിപ്പൂകൃഷിയാണ് നടപ്പിലാക്കുന്നത്. കുമരകം പഞ്ചായത്തിന്റ 2026, 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തിനാലായിരം രൂപ ചിലവഴിച്ച് എണ്ണായിരം ഗുണമേന്മയുള്ള ബന്ദിപ്പൂതൈകളാണ് വിതരണം ചെയ്തത്. കൈരളി ഖഘഏ ഗ്രൂപ്പിന്റ നേതൃത്വത്തിൽ മേലേക്കര വാർഡിൽ നടപ്പിലാക്കുന്ന ബന്ദിപ്പൂകൃഷിയുടെ ഉദ്ഘാടനം പഞ്ചായത്തംഗം പി.കെ സേതു നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |