
ചങ്ങനാശേരി : രാജീവ് വിചാർവേദിയുടെ ആഭിമുഖ്യത്തിൽ വി.എസ് നന്ദഗോപാലിന്റെ സ്മരണാർത്ഥം ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.ഇ) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കും ഡിഗ്രി, മാസ്റ്റർ ഡിഗ്രി പരീക്ഷകളിൽ റാങ്ക് ജേതാക്കൾക്കും മെറിറ്റ് അവാർഡ് നൽകി ആദരിക്കും. അർഹരായവർ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും കളർ ഫോട്ടോയുമായി 20 ന് മുമ്പായി ബന്ധപ്പെടണമെന്ന് രാജീവ് വിചാർവേദി പ്രസിഡന്റ് ബാബു കുട്ടൻചിറ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ : 9544172468.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |