
വൈക്കം : തെക്കേനട തേജസ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികപൊതുയോഗവും, പ്രതിഭകളെ ആദരിക്കലും, വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണവും നടത്തി. താലൂക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശിവരാമ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ക്യാപ്ടൻ എ.വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഫുട്‌ബോൾ അക്കാഡമിയിൽ പ്രവേശനം നേടിയ യദുകൃഷ്ണനെയും, വിശിഷ്ട സേവനത്തിന് അവാർഡ് നേടിയ എസ്.ഐ സുനിൽകുമാർ, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ഷീജു ബിജു, കൃഷ്ണമ്മ കാട്ടിക്കുഴി, ടി.കെ.വിജയൻ, ഗംഗ.എസ്.നായർ, എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |